The Jungle Book

ആദ്യമായിട്ട് TV കാണുന്നത് കളത്തൂർ കൊച്ചപ്പച്ചൻ ചേട്ടന്റെ വീട്ടിൽ വച്ച് ആണെന്നാണ് ഓർമ. അന്ന് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മൃതസംസ്കാര ചടങ്ങുകൾ ദൂരദർശനിൽ തത്സമയം സംപ്രേക്ഷണം ചെയ്ത ദിവസമായിരുന്നു. പക്ഷെ നമ്മുടെ ഉദേശ്യം TV എന്ന സംഭവം ഒന്നടുത്തു കാണുക എന്നതായിരുന്നു. കുറച്ചു കാലം കഴിഞ്ഞ് പേരക്കതോട്ടം ജോസിയെട്ടന്റെ വീട്ടിൽ ഒരു BPL TV എത്തിയതോടെ ആണ് ഞങ്ങളുടെ TV കാണലിന്റെ വസന്തകാലം ആരംഭിക്കുന്നത്. ഏഷ്യാനെറ്റ്ഒക്കെ വരുന്നതിനു വളരെ മുന്പുള്ള ഒരു കാലം. ഞായറാഴ്ചകളിൽ ദൂരദർശനിൽവരുന്ന പഴയ ബ്ലാക്ക്ആൻഡ്വൈറ്റ് സിനിമകൾക്ക്വേണ്ടിയുള്ള ഓരോ ആഴ്ചയുടെ കാത്തിരിപ്പുകാലം.

ബ്ലാക്ക്ആൻഡ്വൈറ്റ് സിനിമകൾ മാറി പതിയെ കളർ സിനിമകൾ വന്നു തുടങ്ങി. ഇക്കാലതെപ്പോഴോ ആണ് ഞായറാഴ്ച സിനിമ കഴിഞ്ഞുള്ള അരമണിക്കൂർ നേരം Jungle Book സംപ്രേക്ഷണം ആരംഭിക്കുന്നത്. സിനിമയിൽ ഉണ്ടായിരുന്ന ഭ്രാന്ത്പതിയെ പോയി. മൌഗ്ലി, ബഗീര, ഷേർഖാൻ തുടങ്ങിയവരെ കാണാൻ വേണ്ടി ഞായറാഴ്ച സിനിമ ഒന്ന് തീര്ന്നു കിട്ടാനുള്ള അക്ഷമ നിറഞ്ഞ കാത്തിരിപ്പായി പിന്നെ. Jungle Book അങ്ങനെ എത്ര കാലം തുടർന്നു എന്ന ഓര്മ ക്രിത്യമായിട്ടില്ല. അത് കഴിഞ്ഞ കാലമായപ്പോഴേക്കും ഞങ്ങളുടെ ഭ്രാന്ത് അല്പ്പം ഒന്ന് കുറയുകയും TV നാട്ടിൽ കുറേക്കൂടി വ്യാപകമാവുകയും ചെയ്തു. ഏതായാലും ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ ഓർമയിൽ jungle book അല്ലാതെ മറ്റൊരു കാര്ടൂനും ഇല്ല. അതിന്റെ title song ഒരു കാലത്തും മറക്കുകയും ഇല്ല.

ചെപ്പടിക്കുന്നിൽ ചിന്നി ചിണുങ്ങും ചക്കരപൂവേ

ചെന്നായ മമ്മീം അങ്കിൾ ബെഗീരേം തേടുന്നു നിന്നെ

കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു

മാനോടൊപ്പം ചാടുന്നു, മീനോടൊപ്പം നീന്തുന്നു……

ഇപ്പോൾ ഇതൊക്കെ എഴുതാൻ ഒരു കാരണം ഉണ്ട്. 1967 ഇൽ ഇറങ്ങിയ animated സിനിമയുടെ ഒരു കിടിലൻ live – action remake ഒരുങ്ങുന്നു, അതും 3D യിൽ. റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്നു…….

Advertisements