മഹേഷിനെയും പുള്ളിക്കാരന്റെ പ്രതികാരത്തെയും പറ്റി ഒത്തിരി എഴുതപ്പെട്ടുകഴിഞ്ഞു. ഇനി അതിന് മുതിരുന്നില്ല. പക്ഷെ മഹേഷിന്റെ അപ്പച്ചനെക്കുറിച്ചു പറയാതിരിക്കാൻ വയ്യ. സിനിമ പൊതുവെ നഗരകേന്ദ്രീകൃതമായ ഇക്കാലത്ത് വിസ്മരിക്കപ്പെട്ടുപോയ ഒരു വർഗമാണ് നാട്ടുമ്പുറത്കാരായ അപ്പനമ്മമാർ. എന്തുതന്നെയായാലും വളരെക്കാലം കൂടി ഒരു അപ്പൻ കഥാപാത്രം മനസ്സിൽ തങ്ങുകയാണ്. ഒത്തിരി സീനുകൾ ഇല്ല, സംഭാഷണങ്ങൾ ഇല്ല. However, his presence on the screen was so graceful! മഹേഷും അപ്പച്ചനും വീടിന്റെ വരാന്തയിൽ മഴ പെയ്തുതോരാൻ കാത്തിരിക്കുന്ന നിശബ്ദതയുടെ നിമിഷങ്ങൾ എത്ര മനോഹരം. നമുക്കൊക്കെ ഓർമിച്ചെടുക്കാൻ ഇതുപോലുള്ള ധാരാളം നിമിഷങ്ങളില്ലേ?
Advertisements