At the Golden Fort

 

Sonar Quila in Jaisalmer, Rajasthan, Western India is one of the largest fortifications in the world built during the 12th century by the Rajput rulers. It is called the Golden Fort because of the massive yellow sand-stones used for its construction. This is a live fort. Nearly 4000 people, mainly Brahmins and Rajputs, are living within its walls. There was a time when the entire population of the city lived within the fort. Satyajit Ray wrote a detective novel ‘Sonal Kella’ based on this fort and later filmed it there.The view of the fort at sunrise and sunset is spectacular!

ജോധ്‌പൂരുനിന്നും രാത്രിയിൽ ജയ്‌സാൽമീറിലേക്കുള്ള യാത്ര അത്ര പെട്ടന്നൊന്നും മറക്കില്ല. ഹിന്ദിക്കാരായ സഹായാത്രികർ ഇന്നോവയുടെ പിന്നിലെ സീറ്റുകളിൽ നല്ല ഉറക്കമായിരുന്നു. ഞാൻ മുന്നിൽ ഡ്രൈവറോടൊപ്പം അയാൾ ഉറങ്ങുന്നില്ല എന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തി അങ്ങനെ ഇരുന്നു. രാജസ്ഥാനിലെ പ്രധാന പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ എല്ലാം നല്ലതാണ്. ഒരു നേർരേഖ പോലെ അവ നീണ്ടുനിവർന്ന് അങ്ങനെ കിടക്കും. ജനസാന്ദ്രത കുറവായതിനാലും ഭൂമി ഏറെയും കൃഷിക്ക് യോഗ്യമല്ലാത്തതിനാലും റോഡിനായി ഭൂമി ലഭ്യമാക്കൽ അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഈ റൂട്ടിലെ രാത്രിയാത്ര ഏറെ ഭീതിയുണർത്തുന്നതാണ്. ഇവിടുത്തുകാർ ‘നീൽഗായ്’ എന്ന് വിളിക്കുന്ന ഒരു തരം കാട്ടുപശുക്കൾ ഏതു സമയത്തും ശരവേഗത്തിൽ റോഡ് മുറിച്ചു കടന്ന് അപ്പുറത്തെ ഇരുളിലേക്ക് ഓടി മറയും. അവയ്ക്ക് ഇരുട്ടിൻറെ തന്നെ നിറമായതിനാൽ വാഹനമോടിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ കണ്ണിൽ പെടാതെ വലിയ അപകടം വരുത്തിവയ്ക്കും. ആ യാത്രക്കിടയിൽതന്നെ മൂന്നുനാലെണ്ണം ഞങ്ങളുടെ വണ്ടിക്ക് വട്ടം ചാടി. വലിയ വണ്ടികൾ തട്ടി റോഡരികിൽ ചത്തുവീണു കിടക്കുന്നവയെയും യാത്രയിലുടനീളം കാണാം. നീൽഗായ് മാത്രമല്ല, മറ്റുള്ള പല ചെറുമൃഗങ്ങളും ഇങ്ങനെ വണ്ടിക്കടിയിൽ പെട്ടുപോയത് കാണാം. ഈ റൂട്ടിൽ നമ്മുടെ മൈസൂർ – ബത്തേരി റൂട്ടിൽ ഉള്ളപോലെ രാത്രിയാത്രാ നിയന്ത്രണങ്ങളൊന്നും ഇല്ല. ഇക്കാര്യത്തിൽ മനേകാ ഗാന്ധി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നറിയാൻ നെറ്റിൽ പരതിയെങ്കിലും ഒന്നും കണ്ടില്ല. നമ്മുടെ നാട്ടിലെ കാട്ടുപന്നികളെ പോലെ ഈ കാട്ടുപശുക്കൾ കൃഷി നശിപ്പിക്കാറുണ്ടത്രേ. അതിനാൽ കേന്ദ്രം സമയാസമയങ്ങളിൽ ഒരു നിശ്ചിതകാലത്തേക്ക് ഇവയെ കൊന്നൊടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാറുണ്ട് എന്ന് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു. ഏതായാലും മൃതരായ ജീവികളുടെ താഴ്വരയിലൂടെയുള്ള ആ യാത്രയുടെ അന്ത്യം പുലർകാലത്തെപ്പോഴോ ഞങ്ങൾ ജയ്‌സാൽമീറിലെത്തി ഹോട്ടലിൽ ചേക്കേറി.

ഒരു ചെറിയ മയക്കത്തിന് ശേഷം ഉണർന്ന് ജനാല തുറന്ന് നോക്കുമ്പോൾ അൽപ്പം അകലെ ചെറിയ കുന്നിൽ പ്രഭാതസൂര്യൻറെ കിരണങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന ‘സോനാർ കില’ എന്നെ ജയ്‌സാൽമീറിലേക്ക് വരവേറ്റു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജ് പൂത് വംശജനായ റാവൽ ജയ്‌സ്വാൾ മഞ്ഞകല്ലുകൾ കൊണ്ട് നിർമ്മിച്ച ഈ കോട്ട ഉദയാസ്തമയ വേളകളിൽ സൂര്യപ്രകാശത്തിൽ സുവർണ്ണശോഭയോടെ വെട്ടിത്തിളങ്ങും. ‘സോനാർ കില’ (സ്വർണ്ണ കോട്ട) എന്ന പേര് അങ്ങനെ ഉണ്ടായതാണ്. ഒരു പക്ഷെ ഈ കോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത ലോകത്തിൽ നിലവിൽ ജനങ്ങൾ അധിവസിക്കുന്ന (Live Fort) ഒരേ ഒരു കോട്ട എന്നതാവാം. ഇതിനുള്ളിൽ ഇന്നും നാലായിരത്തോളം ആളുകൾ ജീവിക്കുന്നു. ജയ്‌സാൽമീറിലെ മുഴുവൻ ജനങ്ങളും ഈ കോട്ടയ്ക്കുള്ളിൽ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പോലും. പിന്നീട് ജനസംഖ്യ വർദ്ധിച്ചു അവർ കോട്ടയുടെ പുറത്തേയ്ക് വ്യാപിച്ചു. മദ്ധ്യകാലഘട്ടത്തിൽ സിൽക്ക് റൂട്ടിലെ ഒരു പ്രധാന വ്യാപാര-സംഭരണ കേന്ദ്രമായിരുന്നു ഇവിടം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ വഴി അടയ്ക്കപ്പെട്ടതോടെ വ്യാപാരഭൂപടത്തിൽ നിന്നും പ്രദേശവും കോട്ടയും അപ്രത്യക്ഷമായി. അലാവുദ്ദിൻ ഖിൽജി, ഹുമയൂൺ തുടങ്ങിയവരുടെ ആക്രമണങ്ങളും സോനാർകില ഏറ്റുവാങ്ങിയിട്ടുണ്ട്.

എൻറെ ഓഫീസിലെ ഒരു ബംഗാളിയിൽ നിന്നാണ് സോനാർ കിലയെപ്പറ്റി ആദ്യമായി കേൾക്കുന്നത്. ഇതിൻറെ പശ്ചാത്തലത്തിൽ സത്യജിത് റേ ‘സോനാർ കെല്ല’ എന്ന പേരിൽ ഒരു ഡിറ്റക്ടീവ് നോവൽ എഴുതിയിട്ടുണ്ട്. പിന്നീട് അതേ പേരിൽ തന്നെ അദ്ദേഹം അത് സിനിമയാക്കിയപ്പോൾ ചിത്രീകരണം ഈ കോട്ടയിൽ തന്നെ ആയിരുന്നു. ഈയൊറ്റ കാരണം കൊണ്ട് ധാരാളം ബംഗാളികൾ ഇന്നും കോട്ട കാണാൻ വരാറുണ്ട്.

യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നാണിത്. ഒരു ദിവസം മുഴുവൻ കോട്ടയ്ക്കകത്തും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ ശേഷം ഞങ്ങൾ താർ മരുഭൂമിയിലേക്ക് വച്ചുപിടിച്ചു. അതിനെപ്പറ്റി വഴിയേ പറയാം.

(ചില വിവരങ്ങൾക്ക് വിക്കിപീഡിയയോട് കടപ്പാട്)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s